Latest NewsUAENewsInternationalGulf

കോവിഡ്: ഇന്ന് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത് 998 പേർക്ക്

അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 998 പുതിയ കോവിഡ് കേസുകൾ. 15705 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ‘ഹൃദയസ്തംഭനം’ അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ!

715,394 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,00,548 പേർ രോഗമുക്തി നേടി. 2036 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 12,810 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 73.7 മില്യൺ പി സി ആർ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.

Read Also: കോവിഡ് വ്യാപനം: വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നു എന്ന് വി മുരളീധരൻ

കഴിഞ്ഞ ദിവസം യുഎഇയിൽ 994 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button