സൂറത് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്ത് സൂറത് സ്വദേശിനി മൈത്രി പട്ടേല്‍ എന്ന 19 വയസ്സുകാരി. അമേരിക്കയില്‍ നിന്നാണ് മൈത്രി തന്റെ വിമാന പറത്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളായ മൈത്രി വെറും 11 മാസങ്ങള്‍ കൊണ്ടാണ് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്.
കുഞ്ഞുനാള്‍ മുതലേ പൈലറ്റാവാന്‍ താല്‍പര്യമുണ്ടായിരുന്നു. പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം പൈലറ്റ് ട്രെയ്‌നിംഗ് കോഴ്‌സിന് ചേരുകയായിരുന്നു. അമേരിക്കയില്‍ നിന്ന് കോഴ്‌സ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും മൈത്രി പറഞ്ഞു. ന്യൂസ്18 യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മൈത്രി ഈക്കാര്യം പറഞ്ഞത്.
Read Also : അമിതാഭ് ബച്ചന്റെ അംഗരക്ഷകന് ഒന്നരക്കോടി വാർഷിക വരുമാനം, സ്ഥലം മാറ്റി അന്വേഷണം പ്രഖ്യാപിച്ചു പോലീസ്
‘സാധാരണ ഗതിയില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടി വരാറുണ്ട്. കാരണം, നിശ്ചിത മണിക്കൂറുകള്‍ വിമാനം പറത്തിയാലേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. എന്നാല്‍ എനിക്ക് വെറും 11 മാസങ്ങള്‍ കൊണ്ട് ഈ കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള ഭാഗ്യം ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അച്ഛനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തെ വിമാനത്തില്‍ കൊണ്ടു പോവുകയും ചെയ്തു. ഞങ്ങള്‍ 3500 അടി ഉയരത്തില്‍ പറന്നു. ഇത് ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയായിരുന്നു’-മൈത്രി പറഞ്ഞു.
Post Your Comments