കൊൽക്കത്ത: ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് റേഡിയോ ആക്ടീവ് മെറ്റീരിയലായ 250 ഗ്രാം കാലിഫോർണിയം കൈവശം വച്ച രണ്ട് പേരെ കൊൽക്കത്തയിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (CID ) ബുധനാഴ്ച അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലക്കാരായ സൈലൻ കർമാക്കർ (41), അസിത് ഘോഷ് (49) എന്നിവരെയാണ് കൊൽക്കത്തയ്ക്കടുത്തുള്ള എൻഎസ്‌സിബിഐ വിമാനത്താവളത്തിന് സമീപം നിന്ന് പിടികൂടിയത്. വിപണിയിൽ ഇതിനു 4250 കോടി രൂപ വില വരുമെന്നാണ് കണക്കുകൂട്ടൽ.
‘പ്രതിയിൽ നിന്ന് 250 ഗ്രാം തൂക്കമുള്ള നാല് ചാരനിറത്തിലുള്ള കല്ലുകൾ പിടിച്ചെടുത്തു.പരിശോധനയിൽ ഇത് കാലിഫോർണിയം ആണെന്ന് കണ്ടെത്തി, ഇത് ലക്ഷങ്ങൾക്ക് വിൽക്കാൻ ഉള്ള ശ്രമത്തിനിടെയാണ് പോലീസ് പിടിയിലായത്’ – പോലീസ് പറഞ്ഞു. ആണവ നിലയങ്ങളില്‍ മാത്രം ഉപയോഗിച്ച് പോരുന്ന ഉഗ്രശേഷിയുള്ള രാസവസ്തുവാണ് കാലിഫോര്‍ണിയം.
ഈ റേഡിയോ ആക്ടീവ് മെറ്റീരിയലിന്റെ ഒരു ഗ്രാമിന് 170 കോടി രൂപയാണ് വിലയെന്ന് പോലീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ആണവ റിയാക്ടറുകളിലും അയിരുകളിൽ സ്വർണ്ണവും വെള്ളിയും കണ്ടെത്തുന്നതിനും ഇത് ഉപയോഗിക്കുന്നു. കേരളത്തില്‍ നിന്നുമാണ് കാലിഫോര്‍ണിയം ലഭിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സിഐഡി അന്വേഷണം ആരംഭിച്ചു.
Post Your Comments