അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65,128 കോവിഡ് ഡോസുകൾ. ആകെ 17,990,193 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ ജനസംഖ്യയിലെ പകുതിയിലധികം പേരും വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ എല്ലാ ഇന്ത്യക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 138 ദശലക്ഷം പേർക്ക് ഇതുവരെ രണ്ട് ഡോസുകൾ ലഭിച്ചിട്ടുണ്ട്.
അതേസമയം വെള്ളിയാഴ്ച്ച 994 പുതിയ കോവിഡ് കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1570 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
714,396 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,98,989 പേർ രോഗമുക്തി നേടി. 2035 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 13,372 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 300,828 സാമ്പിളുകൾ പരിശോധിച്ചതായും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു: നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
Post Your Comments