ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,658 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 496 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. പ്രതിദിന കോവിഡ് മരണ കണക്കിൽ മൂന്നിൽ രണ്ടുംസംഖ്യയിൽ മൂന്നിലൊന്നും കേരളത്തിൽ നിന്നാണ്.
ടിപിആർ ബുധനാഴ്ച 19.03 ശതമാനമായിരുന്നത് വ്യാഴാഴ്ച 18.04 ശതമാനമായി. രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുളളത് 3,44,899 പേരാണ്. ഇതുവരെ 4,36,861 പേർ കോവിഡ് മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also : റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല, ലക്ഷ്യം ജയം മാത്രം: ഷമി
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.26 കോടി ജനങ്ങൾക്കാണ്. ഇതിൽ 97.60 ശതമാനം പേർ രോഗമുക്തി നേടി.കേരളത്തിൽ 30,077 പേർക്ക് രോഗം ബാധിച്ചപ്പോൾ 162 മരണങ്ങൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കണക്ക് 5000 പിന്നിട്ടു. 5108 പുതിയ കേസുകളും 159 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാജ്യത്ത് പരിശോധിച്ചത് 18.24 ലക്ഷം സാമ്പിളുകളാണ്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 51.49 കോടിയായി.
Post Your Comments