Latest NewsNewsInternational

കാഴ്ച കാണാന്‍ പാക്കിസ്ഥാനിൽ നിന്നും കാബൂളിലേക്ക്: വിമാനം കയറി യുഎസില്‍ എത്തി, ഇനി നാട്ടിലേക്കില്ലെന്ന് പാക് പൗരന്‍

വിമാനത്താവളത്തിലെ കോലാഹലത്തെക്കുറിച്ചു കേട്ട് അതൊന്നു കാണാനായി ഷിന്‍വാരി വിമാനത്താവളത്തിലേക്കു പോയി.

വാഷിംഗ്‌ടൺ: താലിബാൻ അഫ്ഗാൻ കീഴടക്കുന്ന കാഴ്ച കാണാൻ പാക്കിസ്ഥാനിൽനിന്നും ചരക്കു ലോറിയുമായി എത്തിയ ആള്‍ വിമാനം കയറി യുഎസില്‍ എത്തി. ഡച്ച്‌ രാഷ്ട്രീയക്കാരനും മുന്‍ പാര്‍ലമെന്റംഗവുമായ ജോറാം വാന്‍ ക്ലവേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കൗതുകകരമായ ഈ സംഭവത്തെക്കുറിച്ചു സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചത്. കാബൂളിലെ കാഴ്ച കാണാന്‍ എത്തിയ പാക്കിസ്ഥാനിലെ ലാന്‍ഡി കോട്ടല്‍ സ്വദേശിയായ മാഷോ ഷിന്‍വാരിയാണ് വിമാനം കയറി അമേരിക്കയിലേക്ക് കടന്നത്.

പെഷാവറില്‍ നിന്നാണ് മാഷോ അഫ്ഗാനിലെ ടോര്‍ഖാമിലേക്കു ട്രക്ക് ഓടിച്ചുപോയത്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതറിഞ്ഞ ആ കാഴ്ചകള്‍ കാണാന്‍ കാബൂളിലേക്ക് പോയി. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു രക്ഷപ്പെടുകയും ചെയ്തതോടെ അഫ്ഗാന്‍ പൗരന്മാരും വിദേശ ജോലിക്കാരുമൊക്കെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടി. ഇതിനിടെ കാബൂളിനു സമീപം ട്രക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു മാഷോ ഷിന്‍വാരി. വിമാനത്താവളത്തിലെ കോലാഹലത്തെക്കുറിച്ചു കേട്ട് അതൊന്നു കാണാനായി ഷിന്‍വാരി വിമാനത്താവളത്തിലേക്കു പോയി. ആള്‍ക്കാരെ ഒഴിപ്പിക്കാനായി വിമാനത്താവളത്തില്‍ കിടന്ന യുഎസ് ഗ്ലോബ്മാസ്റ്റര്‍ സി17 വിമാനത്തില്‍ ഷിന്‍വാരിയും കയറിപ്പറ്റി. ഇങ്ങനെ അമേരിക്കയിലും എത്തി.

Read Also: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ വിവരങ്ങൾ എത്രയും വേഗം അറിയിക്കണം: നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം

അതേസമയം പാക്കിസ്ഥാനില്‍ ഷിന്‍വാരിയുടെ വിവരമറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു കുടുംബം. അയല്‍രാജ്യത്തു നടന്ന പ്രക്ഷോഭത്തില്‍ ഷിന്‍വാരി കൊല്ലപ്പെട്ടിരിക്കാമെന്ന് കുടുംബം കണക്കുകൂട്ടുകയും ദുഃഖാചരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടയില്‍ താന്‍ യുഎസിലെത്തിയെന്ന് ഷിന്‍വാരി കുടുംബത്തെ വിളിച്ചറിയിച്ചു. മാത്രമല്ല ഇനി പാക്കിസ്ഥാനിലേക്കില്ലെന്നും യുഎസില്‍ പുതിയൊരു ജീവിതം തുടങ്ങാനാണു തനിക്കു താല്‍പര്യമെന്നും ഷിന്‍വാരി കുടുംബാംഗങ്ങളെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

shortlink

Post Your Comments


Back to top button