Latest NewsNewsIndia

വഴിയോര കച്ചവടക്കാരിൽ കൂടുതൽ പേരും കോടീശ്വരന്മാർ : ആദായ നികുതി വകുപ്പിന്റെ പരിശോധന റിപ്പോർട്ട് പുറത്ത്

കാൺപൂർ : ഉത്തർപ്രദേശിൽ ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ വഴിയരികിൽ പാൻ, സമോസ, ചാട്ട് കച്ചവടം നടത്തുന്നവരിൽ പലരും കോടീശ്വരന്മാരാണെന്ന് കണ്ടെത്തി. നഗരത്തിലെ വഴിയോര കച്ചവടക്കാരിൽ ഏകദേശം 256 പേർ കോടീശ്വരന്മാരാണെന്ന് തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read Also : കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ ഉയരുന്നു : മരിച്ചവരില്‍ താലിബാൻ ഭീകരരും 

ഡാറ്റാ സോഫ്‌റ്റ്‌വെയറിന്റെയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയും സഹായത്തോടെ നടത്തിയ സർവേയിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന വിവരം, ഈ സമ്പന്നർ ആദായ നികുതി നൽകുന്നില്ല എന്നതാണ് അതായത് ജിഎസ്ടിയുമായി യാതൊരു ബന്ധവുമില്ല.

റിപ്പോർട്ടുകൾ പ്രകാരം, ബെക്കോംഗഞ്ചിലെ ഒരു സ്ക്രാപ്പ് ഡീലർ രണ്ട് വർഷത്തിനുള്ളിൽ 10 കോടിയിലധികം രൂപയുടെ മൂന്ന് വസ്തുവകകൾ വാങ്ങിയിട്ടുണ്ട്. ആര്യനഗറിലെ രണ്ട് പാൻ ഷോപ്പുകളുടെയും സ്വരൂപ് നഗറിലെ ഒന്ന്, ബിർഹാന റോഡിലെ രണ്ട് പാൻ ഷോപ്പുകളുടെയും ഉടമകൾ കോവിഡ് കാലയളവിൽ 5 കോടി രൂപയുടെ വസ്തുവകകൾ വാങ്ങിയിട്ടുണ്ട്. മാൾ റോഡിൽ നിന്നുള്ള ഒരു സമൂസ വിൽപ്പനക്കാരൻ ഓരോ മാസവും കടകൾക്കായി മാത്രം 1.25 ലക്ഷം രൂപ വാടകയായി നൽകുന്നു.

പുതിയ പരിശോധന വിവരങ്ങൾ ആദായനികുതി വകുപ്പിനെ അമ്പരപ്പിക്കുന്നുണ്ടെങ്കിലും, ഇതാദ്യമായല്ല ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തുന്നത്. 2019 ൽ, അലിഗഡിലെ വാണിജ്യ നികുതി വകുപ്പ് ഒരു ചെറുകിട ലഘുഭക്ഷണ വ്യാപാരിയുടെ വാർഷിക വിറ്റുവരവ് 60 ലക്ഷം രൂപയാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button