മാഞ്ചസ്റ്റർ: ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് താരത്തെ റിമാൻഡ് ചെയ്തു. മൂന്ന് പേരുടെ പരാതിയിലാണ് നടപടി എന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. മെൻഡിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, മെൻഡിയെ സസ്പെൻഡ് ചെയ്തതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി അറിയിച്ചു. 2017ൽ മൊണാക്കോയിൽ നിന്ന് 52 ദശലക്ഷം പൗണ്ട് പ്രതിഫലത്തിലാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.
Read Also:- ഹൃദയാഘാത സാധ്യത കുറയ്ക്കാൻ മധുരക്കിഴങ്ങ്
ഒരു ഡിഫൻഡർക്കുള്ള ലോക റെക്കോർഡ് പ്രതിഫലത്തിനായിരുന്നു ട്രാൻസ്ഫർ. ഏഴ് വർഷത്തിനിടെ സിറ്റിക്കായി 75 മത്സരങ്ങൾ താരം കളിച്ചു. സിറ്റിക്കൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. സിറ്റിയിൽ രണ്ട് വർഷത്തെ കരാർ കൂടി മെൻഡിക്ക് അവശേഷിക്കുന്നുണ്ട്. ഫ്രാൻസിനായി ഇതുവരെ 10 മത്സരങ്ങൾ കളിച്ച താരം 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു.
Post Your Comments