Latest NewsNewsMobile PhoneTechnology

ജിയോ ഫോൺ നെക്സ്റ്റ് ഫ്രീ ബുക്കിംഗ് അടുത്താഴ്ച

ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. ഈ ഫോണിന്റെ വില 3,499 രൂപ മാത്രമായിരിക്കും. ജിയോഫോൺ നെക്സ്റ്റിനൊപ്പം കമ്പനി ഒരു ബണ്ടിൽസ് പ്ലാൻ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജിയോ ഫോൺ നെക്സ്റ്റ് 5.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുമായാണ് വിപണിയിലെത്തുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രോസസർ 2 ജിബി/ 3 ജിബി റാമും 32 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജും മൈക്രോ എസ് ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാനാകും. ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോൺ വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയ്ഡ് 11 ഒരു പ്രത്യേക എഡിഷൻ ഔട്ട്-ഓഫ്-ബോക്സിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Read Also:- വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ചത് ഒലിവ് ഓയില്‍

ഒരു വോയിസ് അസിസ്റ്റന്റ്, ഭാഷാ ട്രാൻസ്‌ലേഷൻ, എആർ ഫിൽട്ടറുകളുള്ള ഒരു സ്മാർട്ട് ക്യാമറ തുടങ്ങിയവ ജിയോ ഫോൺ നെക്സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കണക്ടിവിറ്റി ഓപ്ഷനുകളിൽ 4ജി എൽടിഎ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 mm ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button