KeralaLatest NewsNews

മമ്മുട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല,പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അത് അങ്ങിനെയാണ്: ഹരീഷ് പേരടി

പിന്നെ രാഷ്ട്രിയം ഉറക്കെ പറയുന്നവരുടെ സ്ഥിതി കട്ടപൊക...അതുകൊണ്ടാണ് എന്റെ എല്ലാ നാടകങ്ങളും സിനിമകളും കഴിഞ്ഞാല്‍ എന്നില്‍ നിന്ന് തന്നെ ഒരു സോപ്പുപെട്ടി ഞാന്‍ ഏറ്റു വാങ്ങുന്നത്.

കൊച്ചി: മമ്മൂട്ടിയുടെ രാഷ്‌ട്രീയമാണ് അദ്ദേഹത്തെ പദ്‌മഭൂഷണില്‍ നിന്നും അകറ്റുന്നതെന്ന ജോണ്‍ബ്രിട്ടാസ് എംപിയുടെ പ്രതികരണത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. മമ്മുട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല…പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അത് അങ്ങിനെയാണെന്ന് ഹരീഷ് വിമര്‍ശിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നടന്റെ ഫേസ്ബുക്ക് കുറിപ്പ്.

Read Also: അടിമത്തത്തിന്റെ ചങ്ങലകൾ വലിച്ചെറിഞ്ഞു: ചൈനയ്ക്ക് പിന്നാലെ താലിബാൻ ഭരണത്തെ ന്യായീകരിച്ച് പാകിസ്ഥാൻ

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അവാര്‍ഡുകളില്‍ രാഷ്ട്രിയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്…അത് മമ്മുട്ടിക്ക് കിട്ടാത്തിരിക്കുമ്ബോള്‍ മാത്രമല്ല…പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്ബോളും അങ്ങിനെയാണ്…(കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല…ഇന്‍ന്ത്യയില്‍ നല്ല പടമാണ് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.)ഇവര്‍ രണ്ടും പേരും രാഷ്ട്രിയം ഉറക്കെ പറയാത്തവരാണ്…എന്നിട്ടും കേന്ദ്ര സംസ്ഥാന വിത്യാസമില്ലാതെ ഇവരുടെ രാഷ്ട്രിയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന് പറയാന്‍ ബ്രിട്ടാസിനെ പോലെ ആര്‍ക്കാണ് യോഗ്യതയുള്ളത്…സത്യം പറയുന്നവനാണ് സഖാവ് …പക്ഷെ അത് ഏക പക്ഷിയമായ അര്‍ദ്ധസത്യമാവരുത്…പിന്നെ രാഷ്ട്രിയം ഉറക്കെ പറയുന്നവരുടെ സ്ഥിതി കട്ടപൊക…അതുകൊണ്ടാണ് എന്റെ എല്ലാ നാടകങ്ങളും സിനിമകളും കഴിഞ്ഞാല്‍ എന്നില്‍ നിന്ന് തന്നെ ഒരു സോപ്പുപെട്ടി ഞാന്‍ ഏറ്റു വാങ്ങുന്നത്…സമാധാനമായി ഉറങ്ങുന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button