ഇസ്ലാമബാദ് : ചൈനയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാൻ അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തിരിക്കുന്നു എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. വിദ്യാഭ്യാസത്തിനായുള്ള ഒരു മാധ്യമമെന്ന നിലയിൽ ഇംഗ്ലീഷിന്റെ ഉപയോഗവും ഇത് സംസ്കാരത്തിൽ പിടിമുറുക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.
‘നിങ്ങൾ മറ്റ് സംസ്കാരം ഏറ്റെടുക്കുകയും മനഃശാസ്ത്രപരമായി കീഴ്പെടുകയും ചെയ്യുന്നു. അത് സംഭവിക്കുമ്പോൾ ദയവായി ഓർക്കുക, ഇത് യഥാർത്ഥ അടിമത്തത്തേക്കാൾ മോശമാണ്. സാംസ്കാരിക അടിമത്തത്തിന്റെ ചങ്ങലകൾ വലിച്ചെറിയുന്നത് ബുദ്ധിമുട്ടാണ്. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, അവർ അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തു’- ഇമ്രാൻ ഖാൻ പറഞ്ഞു.
Read Also : പി വി സിന്ധുവിന് നൽകിയ വാക്ക് പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനുമായുള്ള ‘സൗഹൃദപരവും സഹകരണപരവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. ചൈനീസ് സർക്കാരിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments