Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ

റിയാദ്: വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 244 പുതിയ കോവിഡ് കേസുകൾ. 407 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കിയവർക്ക് തിരിച്ചടി, കോവിഡ് വാക്‌സിനേഷനും കോവിഡാനന്തര ചികിത്സയും ഇനി സൗജന്യമല്ല

5,43,562 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,31,324 പേർ രോഗമുക്തി നേടി. 8520 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 1020 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 63,288 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതായും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് മൂന്നര കോടി ഡോസ് കവിഞ്ഞു. വെള്ളിയാഴ്ചയോടെ രാജ്യത്താകെ 35,513,291 ഡോസ് വാക്സിൻ വിതരണം പൂർത്തിയായി.

Read Also: കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്നത് ശാസ്ത്രീയമായി, കൃത്യമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിൽ: വീണ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button