ന്യൂഡൽഹി : ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ.
ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് കമ്പനിയെ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് യാഹൂ പറഞ്ഞു.
വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് 26 ശതമാനത്തില്‍ കൂടുതല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമെന്ന് യാഹൂ വക്താവ് പറഞ്ഞു. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാന്‍സ് ഉള്‍പ്പടെയുള്ള വാര്‍ത്താ – വിനോദ സൈറ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം അവസാനിപ്പിക്കും. എന്നാല്‍ യാഹൂ മെയില്‍, യാഹു സെര്‍ച്ച് എന്നിവ രാജ്യത്ത് ലഭ്യമായിരിക്കും.
Read Also : താന്‍ ജീവനോടെയുണ്ട്, താലിബാന്‍ കൊലപ്പെടുത്തിയെന്ന് കരുതിയ മാദ്ധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറൈസണ്‍ എന്ന കമ്പനി 2017 -ല്‍ യാഹൂവിനെ ഏറ്റെടുത്തിരുന്നു. ഈ തീരുമാനത്തിലേക്ക് തങ്ങള്‍ പെട്ടെന്ന് എത്തിചേരുകയല്ലായിരുന്നുവെന്നും പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നെന്നും അവര്‍ അറിയിച്ചു.
Post Your Comments