മോസ്‌കോ: അഫ്ഗാനിലെ താലിബാന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അഫ്ഗാനിലെ ആഭ്യന്തര സുരക്ഷാ വിഷയങ്ങളില്‍ ഒരു കാരണവശാലും ഇടപെടില്ല, താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിലെ രാഷ്ട്രീയ ആഭ്യന്തര വിഷയത്തില്‍ റഷ്യയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും പുടിന്‍ പറഞ്ഞു.
‘അഫ്ഗാനിലെ നിലവിലെ വിഷയങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്നമാണ്. റഷ്യന്‍ പൗരന്മാരടക്കം അവിടെ നിന്ന് പിന്‍വലിക്കേണ്ടവരെ തിരികെ എത്തിച്ചു. ഇനി ഒരു സൈന്യത്തെ ഇറക്കി അവിടെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. നിലവിലെ സ്ഥിതി അതുമാത്രമാണ്’- പുടിന്‍ പറഞ്ഞു.
അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും മേഖലയിലെ പ്രത്യേക അരക്ഷിതാവസ്ഥ റഷ്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. ഒപ്പം മേഖലയിലെ സഖ്യരാജ്യങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ സൈനികമായും കരുതലിലാണ്. ഭീകരതയ്ക്കെതിരായ നയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിര്‍ത്തി സുരക്ഷ പ്രധാനമാണെന്നും പുടിന്‍ പറഞ്ഞു.
Post Your Comments