കാബൂള്‍ : പാകിസ്ഥാനുമായുള്ള തങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെ കുറിച്ച് താലിബാന്‍ നേതാക്കള്‍ പറഞ്ഞത് ഇങ്ങനെ, ‘ പാകിസ്ഥാന്‍ ഞങ്ങളുടെ രണ്ടാമത്തെ വീടാണ്. മതവും ഒന്ന്.
അതിനാല്‍ പാകിസ്ഥാനുമായി നല്ല ബന്ധത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്.
Read Also : കാബൂൾ വിമാനത്താവള സ്ഫോടനവും വെടിവെപ്പും: 13 പേർ കൊല്ലപ്പെട്ടു, സൈനികരുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
‘അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നു. മതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമ്പരാഗതമായി അടുത്താണ്. രണ്ട് രാജ്യങ്ങളിലെയും ആളുകള്‍ പരസ്പരം കലര്‍ന്നിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ പാകിസ്ഥാനുമായി നല്ല ബന്ധം പ്രതീക്ഷിക്കുന്നു’ – സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.
ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്ന് മുജാഹിദ് പറഞ്ഞു. പാകിസ്ഥാന്റെ ചാനലായ ARY ന്യൂസിലാണ് താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മുജാഹിദ് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധിനിവേശത്തില്‍ പാകിസ്ഥാന് പങ്കില്ലെന്നും മുജാഹിദ് പറഞ്ഞു.
അഫ്ഗാനില്‍ ശക്തമായ ഒരു ഭരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് ഇസ്ലാമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എല്ലാ അഫ്ഗാനികളും അതിന്റെ ഭാഗമാകണമെന്നും താലിബാന്‍ പറഞ്ഞു.
Post Your Comments