Latest NewsKeralaNews

മലബാര്‍ കലാപവും വാരിയംകുന്നത്തും സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകൾ : വി ശിവന്‍കുട്ടി

തിരുവനന്തപുരം : വാരിയംകുന്നന്‍ സ്വാതന്ത്ര്യസമര സേനാനി തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. മഹാത്മാ ഗാന്ധിയേയും ഉപ്പു സത്യാഗ്രഹത്തേയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പറിച്ചു മാറ്റുന്ന കാലം വിദൂരമല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. സി.പി.എം കരുമം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന കരുമം തുളസിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരുട്ടിലെ ആക്രമണവും ചരിത്രത്തെ വളച്ചൊടിക്കലും ആര്‍.എസ്.എസിന് രൂപീകരണ കാലം മുതലുള്ള ശീലമാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ആര്‍.എസ്.എസ്, സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്ന പലരേയും കടംകൊള്ളാന്‍ പല പരിശ്രമവും നടത്തിയിരുന്നു. അതൊന്നും ഗുണം പിടിക്കില്ല എന്ന് കണ്ടതോടെയാണ് ഇപ്പോള്‍ പുതിയ കുത്തിത്തിരുപ്പുമായി ഇറങ്ങിയിട്ടുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.

Read Also  :  ആരോഗ്യമുളള ശരീരത്തിന് ദിവസവും കഴിക്കേണ്ട ഉപ്പിന്‍റെ അളവ് എത്രയാണ്?: ഉത്തരം ഇതാ

സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്ന് മലബാര്‍ കലാപത്തെ ഒഴിവാക്കാനായി ആര്‍.എസ്.എസ് പണ്ടുമുതല്‍ ശ്രമിക്കുന്നതാണ്. ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുന്ന ആര്‍.എസ്.എസ് നയം തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്യണമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button