ഉപ്പ് ശരീരത്തിന് ദോഷമൊന്നുമല്ല. എന്നാല്‍ അളവ് കൂടിയാല്‍ ചെറുതായി അത് ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. ദിവസവും എത്ര അളവ് വരെ ഉപ്പ് കഴിക്കാം? അതേ കുറിച്ച് ആര്‍ക്കും വലിയ ധാരണയൊന്നുമില്ല. ലാന്‍സെറ്റ് എന്ന ആരോഗ്യ ജേണലില്‍ വന്ന പഠനത്തില്‍ പറയുന്നത് സോഡിയം ഒരു ഗ്രാമില്‍ കൂടിയാല്‍ രക്ത സമ്മര്‍ദ്ദം 2.86mmHg ആയി ഉയരുമെന്നാണ് പറയുന്നത്.
അഞ്ച് ഗ്രാമില്‍ സോഡിയം ദിവസവും കഴിക്കുന്നവരിലാണ് അത്തരത്തില്‍ രക്ത സമ്മര്‍ദ്ദം ഉയരുന്നത്. 5 ഗ്രാം സോഡിയം എന്ന് പറയുന്നത് 12.5 ഗ്രാം ഉപ്പാണ്. അത്രയും ദിവസവും കഴിക്കാന്‍ പാടില്ല എന്നാണ് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. സോഡിയത്തിന്‍റെ മാരകമായ ദോഷത്തെ കുറിച്ചും ജേണില്‍ പറയുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹാര്‍ട്ട് അറ്റാക്, സ്ട്രോക് തുടങ്ങിയവ ഉണ്ടാകാനുളള സാധ്യതയുമുണ്ട്.
Post Your Comments