കാബൂള്‍ : കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തുര്‍ക്കിയുടെ സാങ്കേതിക സഹായം തേടി താലിബാന്‍. തുര്‍ക്കി സൈന്യത്തെ അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി നടന്നില്ലെങ്കില്‍ ആഗോളസമൂഹവുമായുള്ള അഫ്ഗാന്റെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴും. യാത്രക്ക് പുറമേ ചരക്ക് നീക്കത്തിനും അഫ്ഗാനിസ്താന് കാബൂള്‍ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. നിലവില്‍ യു.എസിനാണ് കാബൂള്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം. യു.എസിന്‍റെ നേതൃത്വത്തില്‍ കാബൂളില്‍ കുടുങ്ങിയിരിക്കുന്നവരെ വിമാനത്താവളം വഴി പുറത്തെത്തിക്കുകയാണിപ്പോള്‍.
അതേസമയം, താലിബാന് വിമാനത്താവളം നടത്തുന്നതില്‍ സാങ്കേതിക സഹായം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് തുര്‍ക്കി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സൈനികരെ ആഗസ്റ്റ് 31നകം പിന്‍വലിക്കാന്‍ തുര്‍ക്കി തയാറാണെന്നാണ് സൂചന.
Post Your Comments