കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇരട്ട സ്ഫോടനങ്ങളില്‍ ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരും ഉള്‍പ്പെടുന്നു.
മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ച് അമേരിക്കന്‍ സൈനികരുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ മരിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചു.
Read Also : കാബൂളിനെ വിറപ്പിച്ച് 13 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ് : സ്ഥിരീകരിച്ച് യുഎസും താലിബാനും
സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഐഎസ് ആണെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്ന് താലിബാനും സ്ഥിരീകരിച്ചു. കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നിലും ചാവേര്‍ സ്‌ഫോടനം ഉണ്ടായി.
Post Your Comments