Latest NewsNewsIndiaMobile PhoneTechnology

എട്ട് മൊബൈൽ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

ന്യൂഡൽഹി : എട്ട് മൊബൈൽ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ആപ്ലിക്കേഷനുകൾ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന എട്ട് ക്രിപ്‌റ്റോ കറൻസി ആപ്പുകളാണ് ഗൂഗിൾ നിരോധിച്ചത്.

Read Also : യുവാവിന്റെ വയറ്റില്‍ 70 ഗ്രാമിന്‍റെ സ്വര്‍ണമാല : ചിക്കന്റെ എല്ലാണെന്ന് യുവാവ് , മരുന്നും പഴവും നൽകി പോലീസ്  

ലോകത്ത് നിരവധി പേരാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ഇടപാടുകളിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നത്. ആപ്പ് നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആപ്പുകൾ നിരോധിക്കുന്നത്. 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ നാലായിരത്തി അഞ്ഞൂറിലധികം ആളുകൾ ഇത്തരം ആപ്പുകളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button