കാബൂൾ : താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ദുരിതത്തിലാണ്.
സംഗീതം ഉൾപ്പെടെയുള്ള വിനോദങ്ങൾ താലിബാൻ നിരോധിച്ചിരിക്കുകയാണ്. ഇതോടെ അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഗായകൻ ഹബീബുള്ള ഷബാബ് പാട്ട് ഉപേക്ഷിച്ച് പച്ചക്കറികൾ വിൽക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
‘താലിബാൻ സംഗീതം നിരോധിച്ചു. അപ്പോൾ ഞാൻ ഇനി ഏത് ഗാനം ആലപിക്കും? എന്റെ ചെറുകിട ബിസിനസിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഗാനരംഗം ഇവിടെ പൂർണമായും നിലച്ചതായി തോന്നുന്നു, അതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്തെങ്കിലും ജോലി ചെയ്യണ്ടേ’- ഹബീബുള്ള ഷബാബ് പറഞ്ഞു.
താലിബാൻ പിടിച്ചെടുത്ത ശേഷം എല്ലാ കലാകാരന്മാരും ഇവിടെ നിന്ന് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു. നൈപുണ്യത്തേക്കാൾ സമാധാനത്തോടെ ജീവിക്കാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും ഹബീബുള്ള ഷബാബ് പറഞ്ഞു.
നേരത്തെ, അഫ്ഗാൻ പോപ്പ് താരം ആര്യാന സയീദും പ്രശസ്ത വനിതാ ചലച്ചിത്ര സംവിധായക സഹാറ കരിമിയും രാജ്യം വിട്ടിരുന്നു. ആര്യാന സയീദ് അമേരിക്കയിലും സഹാറ കരിമി ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലാണുള്ളത്. പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ആര്യാന സയീദ് യു എസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഐസിസിനും താലിബാനും വേണ്ടി പാകിസ്ഥാൻ ഭീകരരെ സൃഷ്ടിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
Post Your Comments