കൊച്ചി: കഴിഞ്ഞ കുറേ ദിവസങ്ങളായി നാദിര്‍ഷയുടെ ഈശോ സിനിമയും പേര് വിവാദവുമാണ് കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഈശോയുടെ പേര് സിനിമയ്ക്ക് ഇട്ടതിന് എതിരെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കിടയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. യേശുവിനേയും തങ്ങളുടെ വിശ്വാസത്തേയും അപമാനിക്കാനാണ് ശ്രമം എന്ന് ആരോപിച്ചായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്നും സിനിമയിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ എന്നും പേര് പിന്‍വലിക്കില്ല എന്നുമാണ് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയത്.
Read Also : ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനു കാരണം മൊബൈൽ ഫോണുകളുടെ ദുരുപയോഗം : വിവാദപ്രസ്താവനയുമായി ഇമ്രാൻ ഖാൻ
പേര് വിവാദവുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംവിധായകന്‍ ജിത്തു ജോസഫിനെയും സൈബര്‍ പോരാളികള്‍ വെറുതെ വിട്ടില്ല. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപം ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററായ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈശോ എന്ന് സിനിമയ്ക്ക് പേരിടുന്നതില്‍ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുളളതായിരുന്നു ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗം. ഇത് തന്റെ ഫേസ്ബുക്ക് പേജില്‍ ജിത്തു ജോസഫ് പങ്കുവെച്ചിട്ടുണ്ട്.
നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളിട്ടിരിക്കുന്നത്. ‘ മുഹമ്മദ് നബിയുടെ പേരില്‍ ഒരു സിനിമ ഇറക്കൂ അപ്പോള്‍ കാണാം വ്യത്യാസം’ എന്ന തരത്തിലാണ് കമന്റുകള്‍ ലഭിക്കുന്നത് .
Post Your Comments