NattuvarthaLatest NewsKeralaNewsIndia

ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോ?: നിർമലാ സീതാരാമൻ

കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് നിർമ്മലാ സീതാരാമൻ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു .

ദേശീയ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്‌നങ്ങളെയാണ് മോദി സർക്കാർ വിറ്റു തുലയ്ക്കുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോദി ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button