തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടതായ ആക്ഷേപം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഇപ്പോഴിതാ സർക്കാരിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
‘ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കപ്പിത്താന് കണ്ണന് സ്രാങ്ക് ‘ രാഹുല്‍ പരിഹസിച്ചു.
read also: നാദിര്‍ഷാ – ജയസൂര്യ ചിത്രത്തിനു ഈശോ എന്ന പേര് നല്കാന് കഴിയില്ല: ഫിലിം ചേംബര്‍
പതിനാലാം നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ വി.ഡി. സതീശന് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വീണാ ജോര്‍ജ് നടത്തിയ പ്രസംഗത്തിലെ ഭാഗം കടമെടുത്തു കൊണ്ടാണ് റാഹിലിന്റെ പരിഹാസമെന്നതും ശ്രദ്ധേയമാണ്.
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Post Your Comments