അഹമ്മദാബാദ് : ഗുജറാത്തിലാണ് സംഭവം. സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച 25 കാരനാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പശ തേയ്ക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
സല്‍മാന്‍ മിര്‍സ എന്ന യുവാവാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിച്ചത്. കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സല്‍മാന്‍ മിര്‍സയും കാമുകിയും മയക്കു മരുന്നിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments