ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നുള്ള 14 പോയിന്റാണ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തുണയായത്. 58.33 പോയിന്റ് ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയത്. ട്രെൻഡ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോൾ ലോർഡ്സിലെ രണ്ടാം മത്സരം ഇന്ത്യ വിജയിച്ചിരുന്നു.
12 പോയിന്റും 50.00 പോയിന്റ് ശരാശരിയുമായി പാകിസ്ഥാനും വെസ്റ്റിൻഡീസുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. പാകിസ്ഥാൻ-വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയിൽ 0-1ന് പിന്നിലുള്ള ഇംഗ്ലണ്ട് രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.
Read Also:- ലീഡ്സ് ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോർഡ്സിൽ രണ്ടാം ടെസ്റ്റിനിറങ്ങിയ ടീമിനെ തന്നെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പർ സ്പിന്നർ ആർ അശ്വിനെ മൂന്നാം ടെസ്റ്റിലും ഇന്ത്യ പരിഗണിച്ചില്ല. ടീമിൽ രണ്ട് മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
Post Your Comments