കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ തിരിച്ചയച്ച് ഹൈക്കോടതി. ഡിവിഷൻ ബഞ്ചാണ് സർക്കാരിന്റെ അപ്പീൽ തിരിച്ചയച്ചത്. സിംഗിൾ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് നടപടി. സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
Read Also: സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛന് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി
സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോ എന്ന് പരിശോധിക്കാൻ ഡിവിഷൻ ബഞ്ച്, സിംഗിൾ ബഞ്ചിനോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച രേഖകൾ സിംഗിൾ ബഞ്ചിന് മുന്നിൽ ഹാജരാക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ ഹർജി സമർപ്പിച്ചാൽ വേഗത്തിൽ പരിഗണിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നടപടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തത്.
Read Also: അംബേദ്കറുടെ പ്രതിമ തകര്‍ത്ത സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ് ഡി പി ഐ
Post Your Comments