വാഷിംഗ്ടണ്‍: അഫ്ഗാനില്‍ താലിബാന്‍ നടത്തുന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി. അഫ്ഗാന്‍ പിടിച്ചടക്കിയശേഷം താലിബാന്‍ നടത്തിയ കൊടുംക്രൂരതകള്‍ക്കും വധശിക്ഷകള്‍ക്കും വിശ്വസനീയമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചെലെറ്റ് പറഞ്ഞത്. താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഒരു സംവിധാനം ഉണ്ടാവണമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ബാച്ചെലെറ്റ് ആവശ്യപ്പെട്ടു.
Read Also : കേരളത്തിലും താലിബാന്‍ അനുകൂലികള്‍, താലിബാനെതിരായി പോസ്റ്റിട്ടതിന് എം.കെ മുനീറിന് വധഭീഷണി
‘ യു എന്നിലെ പ്രബല ശക്തികളായ റഷ്യയും ചൈനയും താലിബാന്‍ അനുകൂല മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ്. അഷ്‌റഫ് ഗനി സര്‍ക്കാരുമായും അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ടവരെയും താലിബാന്‍ കൊന്നുതള്ളുകയാണ്. വീടുകള്‍ തോറും കയറി ഇറങ്ങി പരിശോധന നടത്തിയശേഷമാണ് വധശിക്ഷ ഉള്‍പ്പെടെ നടപ്പാക്കുന്നത്. നിരവധി മാദ്ധ്യമ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. തെരുവില്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍ വച്ച് പരസ്യമായാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇതില്‍ പേടിച്ചാണ് രാജ്യത്തുനിന്ന് കൂട്ടപ്പലായനം ചെയ്യാന്‍ അഫ്ഗാനികള്‍ ശ്രമിക്കുന്നത്. കൊച്ചുകുട്ടികള്‍ക്കുപോലും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതും യുദ്ധത്തിന് നിയോഗിക്കുന്നതും താലിബാന്റെ മറ്റൊരു ക്രൂര വിനോദമാണ്’ .- യുഎന്‍ മനുഷ്യാവകാശ സമിതി പറയുന്നു.
യുഎസ്, നാറ്റോ സൈനികര്‍ക്ക് ഒപ്പം നിന്നവരെ തിരഞ്ഞുപിടിച്ച് വീടു വീടാന്തരം കയറി ആക്രമണം അഴിച്ചുവിടുന്ന താലിബാന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞദിവസം ശക്തമായ താക്കീത് നല്‍കിയിരുന്നു. അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകരാജ്യങ്ങള്‍ ഇടപെടുമെന്ന സൂചനയാണ് യുഎന്‍ നല്‍കിയത്.
Post Your Comments