Latest NewsUSANewsInternational

താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് അമേരിക്ക

കാബൂള്‍: താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ആഗസ്റ്റ്​ 31നകം അമേരിക്കന്‍ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്​ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ യു.എസ്​ സൈനിക സാന്നിധ്യം അഫ്​ഗാനിസ്​താനില്‍ അവസാനിക്കുമെന്ന് പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു.

Also Read:വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി മലയാളികൾ എത്തുന്നു: കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ

താലിബാൻ നൽകിയ കാലാവധി കഴിഞ്ഞും സൈന്യത്തെ നിലനിര്‍ത്തണമെന്ന സഖ്യകക്ഷികളുടെ ആവശ്യം തള്ളിയാണ് പിന്മാറുമെന്ന് ബൈഡൻ അറിയിച്ചത്. ഒഴിപ്പിക്കല്‍ അടുത്ത ചൊവ്വാഴ്ചക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണ്​ കണക്കുകൂട്ടല്‍. പരമാവധി നേരത്തെയായാല്‍ അത്രക്ക്​ നല്ലത്​. അധികമായി വരുന്ന ഓരോ ദിവസവും ബാധ്യത കൂട്ടും. ​അതേ സമയം, താലിബാന്‍ സഹകരണത്തെ ആശ്രയിച്ചാകും നിശ്​ചിത സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കലെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്​താനില്‍ ഇപ്പോഴും അമേരിക്കക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാബൂളിനു പുറത്തെ പ്രവിശ്യകളിലുള്ളവര്‍ക്കാണ്​ വിമാനത്താവളത്തില്‍ എ​ത്തിപ്പെടാന്‍ പ്രയാസം നേരിടുന്നത്​വിമാനത്താവളത്തില്‍ എത്തിപ്പെടുന്ന വഴികള്‍ അടച്ചിടുന്നതാണ് ഇത്തരം പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button