KeralaLatest NewsNews

ഇന്ന് വാരിയംകുന്നന്‍ സ്വാതന്ത്ര്യ സമരപട്ടികയില്‍ നിന്നും പുറത്തായെങ്കില്‍ നാളെ ഗാന്ധിയേയും പുറത്താക്കും

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന സംഭവങ്ങളാണ് 1921 ലെ മലബാര്‍ കലാപവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളും കൊഴുക്കുന്നു. ഇവരുള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും നേതൃത്വം നല്‍കിയ 1921- കലാപം ഒരിക്കല്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യം തേടിയുള്ളത് ആയിരുന്നില്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നു ഇതെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

Read Also : ഭാരതത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രശില്‍പ്പികള്‍ മുഗളന്മാരാണ്, മുസ്ലിം ഭരണാധികാരികളെ ഇല്ലാതാക്കാന്‍ ശ്രമം : കബീര്‍ ഖാന്‍

എന്നാല്‍ ഇതിനെതിരെ കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. ഇന്ന് വാരിയം കുന്നന്‍ സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്നും പുറത്തായെങ്കില്‍ ബിജെപിയും സംഘപരിവാരും ചേര്‍ന്ന് നാളെ മഹാത്മാ ഗാന്ധിയേയും പുറത്താക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍
പ്രതികരിച്ചു.

‘ ധീര രക്തസാക്ഷികളായ സ്വാതന്ത്ര്യ ഭടന്‍മാര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാര്‍ എന്നിവരടക്കം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണ്. ബ്രീട്ടീഷ് പട്ടാളത്തിനെതിരെ മലബാറിലെ അതിശക്തമായ ചെറുത്തു നില്‍പ്പിന് വര്‍ഗീയതയുടെ രൂപം നല്‍കി മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിനെ തന്നെ മലീമസമാക്കുന്നതാണ് ഈ നീക്കം’ – മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button