കോഴിക്കോട്: സംരംഭകര്‍ക്ക് ആശ്വാസമേകുകയാണ് മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദി മിനിസ്റ്റര്‍’ എന്ന പരിപാടി. സംസ്ഥാനത്ത് ചെറിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും തടസ്സമാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ചും കൃത്യമായ നടപടികൾ സ്വീകരിച്ചുമാണ് പരിപാടി മുൻപോട്ട് പോകുന്നത്. കിറ്റെക്സിന്റെ കേരളത്തിലെ പിന്മാറ്റത്തോടെ കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വന്ന നഷ്ടമാണ് ഇത്തരത്തിൽ ഒരു പദ്ധതി തന്നെ രൂപപ്പെടാൻ കാരണമായത്.
Also Read:താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് അമേരിക്ക
മേപ്പയ്യൂര്‍ പഞ്ചായത്തിലെ നരിക്കോട് മീരോട്മലയില് കോഴിമാലിന്യങ്ങള്‍ സംസ്കരിച്ച് പ്രോട്ടീന്‍ പൊടിയുണ്ടാക്കുന്ന കമ്പനി തുടങ്ങാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയിൽ മന്ത്രി പഞ്ചായത്ത് അധികൃതരെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് വലിയൊരു പദ്ധതിയെത്തന്നെ തളച്ചിടുന്നതിന് എതിരെയായിരുന്നു മന്ത്രിയുടെ പ്രതികണം.
അതേസമയം, വ്യവസായമേഖലകളില്‍ പഞ്ചായത്തുകളുടെ അധികാരം ഒഴിവാക്കുന്നത് ആലോചിക്കുമെന്നും രാജീവ് പറഞ്ഞു. ചെറിയ കാരണങ്ങൾ പറഞ്ഞ് വ്യവസായികളെ തളർത്തരുത്. സംരംഭകരാണ് രാജ്യത്തിന്റെ സാമ്പാദ്യമെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.
Post Your Comments