Latest NewsNewsInternational

കോവിഡിന് പിന്നാലെ മാർബർഗ് വൈറസ് വ്യാപിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഗിനിയ : ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയൻസ് ഉൾപ്പെടെ നിരവധി ശാസ്ത്ര പോർട്ടലുകൾ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാർബർഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരിൽ ഏകദേശം 9 രോഗികളും മരണപ്പെടും. കൃത്യമായി തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്.

Read Also : രാജ്യത്തെ കൊവിഡ് കേസുകളിൽ 60 ശതമാനത്തിലേറെ കേരളത്തില്‍ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം 

ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് ബാധ ഇതിനകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. പശ്ചിമ ജർമനിയിലെ മാർബർഗ് എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ ഉടലെടുക്കുന്നത്. അതു കൊണ്ടാണ് വൈറസിന് ആ പേര് നൽകിയിരിക്കുന്നത്.

കടുത്ത പനി, കിടുകിടുപ്പ്, ശക്തമായ പേശിവേദന, നിർത്താതെയുള്ള ഛർദി എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങൾ. പിന്നീട് കടുത്ത രക്തസ്രാവം ഉണ്ടാകും. ഇത് മസ്തിഷ്ക ജ്വരത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഭയാനകവും അപൂർവവുമാണ് ഈ വൈറസ് ബാധ. ആർടിപിസിആർ, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button