Latest NewsCricketNewsSports

ലീഡ്സ് ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോർഡ്സിൽ രണ്ടാം ടെസ്റ്റിനിറങ്ങിയ ടീമിനെ തന്നെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പർ സ്പിന്നർ ആർ അശ്വിനെ മൂന്നാം ടെസ്റ്റിലും ഇന്ത്യ പരിഗണിച്ചില്ല. ടീമിൽ രണ്ട് മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ ഡോം സിബ്ലിയെയും പരിക്കേറ്റ മാർക്ക് വുഡിനും പകരം ഡേവിഡ് മലനെയും ക്രെയ്ഗ് ഓവർട്ടണെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.

ഇംഗ്ലണ്ട് ഇലവൻ: റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലൻ, ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ (കീപ്പർ), മൊയീൻ അലി, സാം കറൻ, ക്രെയ്ഗ് ഓവർട്ടൺ, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.

Read Also:- അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം രാജ്യം വിട്ടു

ഇന്ത്യൻ ഇലവൻ: രോഹിത് ശർമ, കെഎൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഇശാന്ത് ശർമ, രവീന്ദ്ര ജഡേജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button