ലീഡ്സ്: ലീഡ്സിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ സൂപ്പർ സ്പിന്നർ ആർ അശ്വിൻ കളിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിലും അശ്വിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ടീമിൽ താരം ഉണ്ടാവില്ലെന്ന സൂചന കോഹ്ലി നൽകിയത്.
താരങ്ങൾക്ക് പരിക്കേറ്റില്ലെങ്കിൽ ടീമിൽ മാറ്റംവരുത്തേണ്ട ഒരു കാര്യവുമില്ല. വിജയിച്ച ഒരു സംഘത്തെ പൊളിച്ചുപണിത് അസ്വസ്ഥത സൃഷ്ടിക്കേണ്ടതില്ല. പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിൽ അസാധാരണ ജയം നേടിയ സാഹചര്യത്തിൽ. വിജയിച്ച ടീമിലെ കളിക്കാർ കളത്തിലിറങ്ങാനുള്ള ആകാംക്ഷയിലായിരിക്കുമെന്നും കോഹ്ലി പറഞ്ഞു.
Read Also:- ഇംഗ്ലണ്ട് ടീമിൽ ആരുണ്ടായാലും ഭയമില്ല: കോഹ്‌ലി
‘അശ്വിന്റെ കാര്യം പറഞ്ഞാൽ, പിച്ചിന്റെ സ്വഭാവം പരിഗണിക്കണം. ആദ്യ രണ്ട് ടെസ്റ്റിലും പിച്ചിന്റെ സ്വഭാവം അത്ഭുതപ്പെടുത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നത്. പന്ത്രണ്ടംഗ ടീമാണ് തെരഞ്ഞെടുത്തിയിരിക്കുന്നത്. ഒന്നാം ദിവസത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കും ഫൈനൽ ഇലവൻ’ കോഹ്ലി പറഞ്ഞു.
Post Your Comments