KeralaLatest NewsNews

മലബാര്‍ കലാപം, നിങ്ങള്‍ അപമാനിക്കുന്നത് നിര്‍ദ്ദയം കൊല്ലപ്പെട്ട ദളിതരെയും പിന്നോക്കക്കാരെയും: കുമ്മനം രാജശേഖരന്‍

കലാപകാരികള്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല പ്രയത്‌നിച്ചത്

തിരുവനന്തപുരം : മലബാര്‍ വര്‍ഗീയകലാപത്തില്‍ നിര്‍ദ്ദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും സിപിഎം സെക്രട്ടറി എ വിജയരാഘവനും സ്പീക്കര്‍ എംബി രാജേഷും ചെയ്യുന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഇവര്‍ ചരിത്ര സത്യങ്ങളെ മനഃപൂര്‍വം വളച്ചൊടിക്കുകയാണ് . തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also : താലിബാന്‍ നടത്തുന്നത് കണ്ണില്ലാത്ത ക്രൂരത , തെളിവുകളുമായി യുഎന്‍ മനുഷ്യാവകാശ സമിതി

കലാപകാരികള്‍ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ പെടില്ലെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

‘ മലബാര്‍ വര്‍ഗീയകലാപത്തില്‍ നിര്‍ദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സി.പി.എം സെക്രട്ടറി എ വിജയരാഘവനും സ്പീക്കര്‍ എം.ബി രാജേഷും ചരിത്ര സത്യങ്ങളെ മനഃപൂര്‍വം വളച്ചൊടിക്കുകയാണ് . കലാപത്തില്‍ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് . കലാപകാരികള്‍ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല . അതുകൊണ്ടുതന്നെ അവര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ പെട്ടില്ല ‘ .

‘ 1975 ല്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാര്‍ കലാപ നേതാക്കളായ വാരിയന്‍ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോണ്‍ഗ്രസ്സ് – സിപിഎം – മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി.എച് മുഹമ്മദ് കോയയും നേതൃത്വം നല്‍കിയ സര്‍ക്കാര്‍ സ്വാതത്ര്യ സമര സേനാനികളല്ലെന്ന് പറഞ്ഞ് വിധി എഴുതി ലിസ്റ്റില്‍ നിന്നും പുറത്താക്കി. അതേ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നേതാക്കളായ സുധാകരനും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയും വര്‍ഗീയ കലാപകാരികളെ സ്വാതത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നു’ .

‘ സ്വാതത്ര്യ സമരത്തെക്കുറിച്ച് സിപിഎം നേതാവ് ഇ.എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു പുസ്തകത്തിലും വാരിയന്‍ കുന്നനോ അലി മുസ്ലിയാരോ സ്വാതത്ര്യ സമര സേനാനിയാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഇ.എം.എസ് കലാപം ഭയന്ന് വീട് വിട്ടതും ഭാരതപ്പുഴ കടന്നതും കൊടുങ്ങല്ലൂരിനടുത്ത് വീട്ടില്‍ അഭയം തേടിയതും ചരിത്രം. മലബാറില്‍ നടന്നത് വര്‍ഗീയകലാപമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ.മാധവന്‍ നായരും കെ.പി കേശവമേനോനും കേളപ്പജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്’ .

‘ തങ്ങളുടെ നേതാക്കളുടെ മുന്‍കാല നിലപാടുകള്‍ക്ക് വിരുദ്ധമായി സുധാകരനും വിജയരാഘവനും ഇപ്പോള്‍ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലിം വര്‍ഗീയ പ്രീണനത്തിനുവേണ്ടി മാത്രമാണ്.
ഏറനാട്ടിലെ നിരപരാധികളുടെ ചുടുചോര ചീന്തിയ രാക്ഷസീയ ശക്തികള്‍ക്കെതിരെ ‘ദുരവസ്ഥയിലൂടെ’ മഹാകവി കുമാരനാശാന്‍ ശക്തമായി പ്രതികരിച്ചു.
ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകള്‍ തിരുത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസ്സ് – സിപിഎം നേതാക്കള്‍ കാലങ്ങളായി നടത്തിവരുന്ന പതിവ് പരിപാടിയാണ്. മാറാട് കൂട്ടക്കൊല , പ്രൊഫസ്സര്‍ ജോസഫ് കൈവെട്ട് തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്ക് ഈ നേതാക്കള്‍ വരും കാലങ്ങളില്‍ വീര പരിവേഷവും പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചുവെന്ന് വരാം’ എന്ന് പറഞ്ഞുകൊണ്ടാണ് കുമ്മനം രാജശേഖരന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button