Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അന്താരാഷ്ട്ര ബന്ധമുള്ള കോടികളുടെ മയക്കുമരുന്ന് കേസ് അട്ടിമറിച്ചു : കേസിലെ യുവതികള്‍ അപ്രത്യക്ഷര്‍

കൊച്ചി: അന്താരാഷ്ട്ര ബന്ധമുള്ള കോടികളുടെ മയക്കുമരുന്ന് അട്ടിമറി കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസായിരുന്നു ഇത്. ഈ കേസിലെ പ്രാഥമിക അന്വേഷണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്‌സൈസ് അഡിഷണല്‍ കമ്മിഷണര്‍ അബ്ദുള്‍ റാഷി അറിയിച്ചു.

Read Also : സർക്കാർ വാഹനങ്ങൾക്കെതിരായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി മോട്ടർ വാഹനവകുപ്പ്

കൊച്ചിയില്‍ ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികള്‍ക്കെതിരെ എക്‌സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്‌സൈസിന്റെ രണ്ടാം എഫ്ഐആറിലുള്ളത്. ഇത് പുറത്ത് വന്നതോടെയാണ് അട്ടിമറി ശ്രമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

പ്രതികള്‍ക്കൊപ്പം പിടികൂടി വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കസ്റ്റംസ്, എക്‌സൈസ് സംയുക്ത പരിശോധനയ്ക്ക് മുന്‍പായിരുന്നു സംഭവം.
കാക്കനാട്ടെ സ്വകാര്യ ഹോട്ടലില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികള്‍ മുറിയില്‍ നിന്ന് കവറുമായി പുറത്തേക്ക് ഓടിയത്. അറസ്റ്റിലായ ഷബ്‌നയാണ് ഇതിലൊരാള്‍. കൂടെയുള്ള യുവതി എക്‌സൈസ് ചോദ്യം ചെയ്യാതെ വിട്ടയച്ച അമ്പലപ്പുഴ സ്വദേശിനിയാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button