Latest NewsNewsIndia

അഞ്ചു ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: മുന്നറിയിപ്പുമായി ഐഎംഡി

ന്യൂഡൽഹി : അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു.

Read Also  :  രാജ്യത്തെ കൊവിഡ് കേസുകളിൽ 60 ശതമാനത്തിലേറെ കേരളത്തില്‍ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളിൽ കേരള തമിഴ്‌നാട് മാഹി എന്നിവിടങ്ങളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട് ഐഎംഡി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button