Latest NewsNewsFood & CookeryLife StyleHealth & Fitness

വായില്‍ നിന്ന് ഉള്ളിയുടെ മണം അകറ്റാൻ ചില വഴികൾ

ഭക്ഷണശേഷം പലപ്പോഴും വായില്‍ നിന്ന് ഉള്ളിയുടെയോ വെളുത്തുള്ളിയുടെയോ ഒക്കെ മണം നമുക്ക് അനുഭവപ്പെടാറുണ്ട്. ഉള്ളിയിലും വെളുത്തുള്ളിയിലുമെല്ലാം അടങ്ങിയിരിക്കുന്ന ‘അലിസിന്‍’, ‘അലൈല്‍ മീഥൈല്‍ സള്‍ഫൈഡ്’, ‘സിസ്റ്റീന്‍ സള്‍ഫോക്‌സൈഡ്’ എന്നീ ഘടകങ്ങളാണ് ഈ മണത്തിന് കാരണമാകുന്നത്. ഉള്ളിയോ വെളുത്തുള്ളിയോ മുറിക്കുന്നതോടെയാണ് ഇവയ്ക്ക് ജീവന്‍ വയ്ക്കുന്നത്. നമ്മളിത് കഴിക്കുന്നതോടെ ഈ ഘടകങ്ങള്‍ നമ്മുടെ രക്തത്തിലും അലിഞ്ഞ് ചോരുന്നു. ഇതാണ് രൂക്ഷമായ ഗന്ധത്തിന് ഇടയാക്കുന്നത്. എന്നാല്‍ ഈ മണം ഒഴിവാക്കാനും ചില കുറുക്കുവഴികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഭക്ഷണശേഷം പാല്‍ കഴിക്കുന്നതാണ് ഒരു വഴി. ഉള്ളിയോ വെളുത്തുള്ളിയോ ഉണ്ടാക്കുന്ന രൂക്ഷമായ ഗന്ധത്തെ ലഘൂകരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, ഭക്ഷണത്തിന് പതിനഞ്ചോ ഇരുപതോ മിനുറ്റിന് ശേഷം മാത്രമേ പാല്‍ കഴിക്കാവൂ.

ഭക്ഷണശേഷം ആപ്പിള്‍ കഴിക്കുന്നതാണ് മണം ഒഴിവാക്കാനുള്ള മറ്റൊരു വഴി. മണമുണ്ടാക്കുന്ന സള്‍ഫര്‍ അംശങ്ങളെ നശിപ്പിക്കാനാണ് ഇത് സഹായിക്കുക. വെറുതെ മുറിച്ച ആപ്പിള്‍ കഴിക്കുകയോ അല്ലെങ്കില്‍ ജ്യൂസ് കഴിക്കുകയോ ആവാം.

Read Also  :  സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛന് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി

ഏറ്റവും ലളിതമായ ഒരു മാര്‍ഗമാണിത്. ഭക്ഷണശേഷം വെള്ളം കുടിക്കുക. മണം മാത്രമല്ല, ഭക്ഷണത്തില്‍ നിന്നുണ്ടാകാനിടയുള്ള ഏത് തരം പ്രശ്‌നങ്ങളെയും ചെറുക്കാന്‍ വെള്ളം കുടിക്കുന്നത് സഹായകമാകും.

പൊതുവേ മോശം മണങ്ങളെയെല്ലാം ചെറുക്കാന്‍ നമ്മള്‍ വീടുകളില്‍ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ഇതേ മാര്‍ഗം ഭക്ഷണശേഷമുള്ള വായ്‌നാറ്റങ്ങള്‍ ഒഴിവാക്കാനും പ്രയോഗിക്കാവുന്നതാണ്. നാരങ്ങാവെള്ളം കുടിക്കുകയല്ല വേണ്ടത്, പകരം അല്‍പം വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത്, അതുപയോഗിച്ച് വായ് നന്നായി കഴുകുകയാണ് വേണ്ടത്. നാരങ്ങയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് മണം ഒഴിവാക്കാനായി സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button