Latest NewsKeralaInternational

എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തി: കെ.സുധാകരന്‍

മലപ്പുറത്ത് വി.എസ് ജോയിയുടെ പേരിന് മുന്‍തൂക്കമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു.

ന്യൂഡൽഹി: ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്ന് സുധാകരൻ പറഞ്ഞു. പട്ടിക സംബന്ധിച്ചു ചർച്ച വ്യാഴാഴ്ചയും തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. കെ.സുധാകരന്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഒമ്പത് ഡിസിസികളില്‍ ഒറ്റപ്പേരിലേക്ക് എത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലായിരുന്നു തര്‍ക്കം. തിരുവനന്തപുരത്ത് എംപിമാരുടെ നോമിനിയായി ജി.എസ്.ബാബുവും കെപിസിസി പിന്തുണയുള്ള കെ.എസ്.ശബരിനാഥനുമാണു സാധ്യതാപട്ടികയിലുണ്ടായിരുന്നത്.

കൊല്ലത്ത് പ്രായം തടസമാകുമ്പോഴും രാജേന്ദ്ര പ്രസാദിന് തന്നെയാണ് സാധ്യത. രാജേന്ദ്രപ്രസാദിനെ തള്ളിയാല്‍ എം.എം.നസീറിന് നറുക്ക് വീഴും. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ബാബു പ്രസാദിന് മേല്‍ക്കൈ. പാലക്കാട് എ.വി.ഗോപിനാഥിന് വേണ്ടി അവസാനനിമിഷവും കെ.സുധാകരന്‍ വാദിക്കുന്നു. എ.തങ്കപ്പനു വേണ്ടി കെ.സി.വേണുഗോപാലും വി.ടി. ബല്‍റാമിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുണ്ട്.

Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

എ ഗ്രൂപ്പ് ശക്തമായ എതിര്‍പ്പുന്നയിക്കുന്നുണ്ടെങ്കിലും കോഴിക്കോട് കെ.മുരളീധരന്‍ എംപിയുടെ നോമിനിയായ പ്രവീണ്‍കുമാറിന് സാധ്യതയേറി. സമ്മര്‍ദങ്ങള്‍ക്ക് കീഴ്പ്പെടാതെ പട്ടിക പുറത്തിറക്കുമെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. മലപ്പുറത്ത് വി.എസ് ജോയിയുടെ പേരിന് മുന്‍തൂക്കമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button