ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങുന്നു. ആദ്യം പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണമാണ് ഒക്ടോബറില്‍ നടക്കുക. കൊറോണ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എന്‍.കെ അറോറയാണ് വിവരം അറിയിച്ചത്. എന്നിരുന്നാലും മുതിര്‍ന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയായതിനുശേഷമേ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയുള്ളൂ എന്ന് ഡോ.എന്‍.കെ അറോറ കൂട്ടിച്ചേര്‍ത്തു.
തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സൂചി രഹിത കൊറോണ വാക്സിനാണ് സൈകോവ്-ഡി. സൈഡസ് കാഡിലയുടേതാണ് വാക്സിന്‍. വാക്സിന് അടുത്തിടെയാണ് ഇന്ത്യയിലെ ഡ്രഗ്സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിക്കുന്നത്.
Post Your Comments