Latest NewsNewsIndia

മയക്കുമരുന്നു കേസില്‍ വമ്പന്‍ താരങ്ങളിലേക്കും അന്വേഷണം : 12 സിനിമാക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് കേസുകളിലെ അന്വേഷണം ചെന്നെത്തുന്നത് സിനിമാ മേഖലയിലേയ്ക്ക്. ബോളിവുഡ് -കന്നഡ സിനിമാ മേഖലകള്‍ക്ക് പുറമെ ഇപ്പോള്‍ തെലുങ്ക് സിനിമാ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം. തെലുങ്ക് സിനിമയിലെ വന്‍കിട താരങ്ങളെയാണ് മയക്കുമരുന്നു കേസില്‍ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തെലുങ്ക് താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെ മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

Read Also : അന്താരാഷ്ട്ര ബന്ധമുള്ള കോടികളുടെ മയക്കുമരുന്ന് കേസ് അട്ടിമറിച്ചു : കേസിലെ യുവതികള്‍ അപ്രത്യക്ഷര്‍

രാകുലിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് സെപ്റ്റംബര്‍ എട്ടിനും രവി തേജയോട് സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 30 നാണ് ഹാജരാകേണ്ടത്.

മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലങ്കാന എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന അന്വേഷണം ഇ.ഡി ആരംഭിച്ചത്.

അതേസമയം രാകുല്‍ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. ഇവര്‍ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കാളികളായിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഇ.ഡി. ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button