Latest NewsNewsIndiaInternational

അഫ്ഗാനിലെ ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം, അക്രമികള്‍ പാകിസ്ഥാനികളെന്ന് സംശയം

ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ഉര്‍ദു സംസാരിക്കുന്ന ചിലരാണ് ആക്രമത്തിന് പിന്നിലെന്നും ഇവർ പാകിസ്ഥാനികളാണെന്ന് സംശയിക്കുന്നതായും പറയപ്പെടുന്നു. ഇന്ത്യന്‍ വിസയ്‌ക്കൊപ്പം നിരവധി പാസ്‌പോര്‍ട്ടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ വിസകള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്നതിനാൽ സംഭവത്തിന് ശേഷം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ്. വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിർമ്മിക്കുന്നതിനായി തീവ്രവാദികള്‍ക്ക് വിസ രേഖകള്‍ ഉപയോഗിക്കാനാകും എന്നതിനാല്‍ ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ആരോ​ഗ്യരം​ഗത്തെ കേരള മോഡൽ തകർന്നു : സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഐടി സെൽ മേധാവി

ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും സംഘടന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അക്രമികള്‍ ഉര്‍ദു സംസാരിക്കുന്നതിനാല്‍ സംഭവത്തിന് പിന്നിൽ പാകിസ്ഥാനികളാണ് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തെക്കുറിച്ച്‌ സുരക്ഷാ ഏജന്‍സികള്‍ മൗനം പാലിക്കുകയാണ്. അഫ്ഗാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനം ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം കനത്ത ജാഗ്രതയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button