തിരുവനന്തപുരം: എന്തുകൊണ്ട് ഇത്രയും കാലമായിട്ടും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല എന്നതിന്റെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയുടെ അഭിമാന താരമായ ഇന്ദ്രൻസ്. പ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇന്ദ്രന്‍സിന്റെ വെളിപ്പെടുത്തൽ. ഇത്രത്തോളം സിനിമയിലും, ജീവിതത്തിലും ഉയർന്നിട്ടും എന്തുകൊണ്ട് ഇന്ദ്രൻസ് ഫോൺ ഉപയോഗിക്കുന്നില്ല എന്നുള്ളത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
സ്മാർട്ട് ഫോണിനെക്കുറിച്ചുള്ള ഇന്ദ്രൻസിന്റെ അഭിപ്രായം:
Also Read:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു
‘ഒരു പരിധിവരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാം. എന്റെ കൈയ്യിലുള്ള സാധാരണ ഫോണായത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം ഈ ഫോണില്‍ ചാര്‍ജ് ചെയ്താല്‍ മതി. ഫോണ്‍ മൂന്ന് നാല് തവണയൊക്കെ കൈയ്യില്‍ നിന്ന് വീഴാറുണ്ട്. ഈ ഫോണാണെങ്കില്‍ ആ പ്രശ്‌നമില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണാവുമ്പോള്‍ വീണാല്‍ പ്രശ്‌നമാണ്. അധികം സാങ്കേതിക വളര്‍ച്ച നേടാതിരുന്നാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. മാറ്റം നല്ലതിനാണെങ്കിലും, ഒരുപാട് പേര്‍ സ്മാര്‍ട്ട് ഫോണിലേക്ക് ആഴ്ന്ന് പോകുന്നത് താന്‍ കണ്ട് മടുത്തതാണ്. അവരുടെ ജീവിതം മുഴുവന്‍ ഫോണിനുള്ളിലാണ്. അത് കണ്ടാണ് താന്‍ മാറേണ്ടതില്ല എന്ന് തോന്നിയത്. അത്രയും എനിക്ക് വളരേണ്ട എന്ന് തീരുമാനിച്ചതാണ്.
എനിക്ക് പത്രം വായിക്കണമെങ്കില്‍ പത്രം തന്നെ വായിക്കണം. അത് ഫോണിലൂടെ നടക്കില്ല. പുസ്തകം വായിക്കണമെങ്കിലും അങ്ങനെ തന്നെയാണ്. അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമുള്ളത് കൊണ്ട് അത് തന്നെ തുടരുന്നു. ഓരോരുത്തര്‍ ഉറങ്ങുമ്പോഴും എണീക്കുമ്പോഴുമൊക്കെ മെസേജ് അയക്കും. അതിന് സമാധാനം പറയേണ്ടി വരും. തിരിച്ച് മെസേജ് അയച്ചില്ലെങ്കില്‍ പിന്നെ പിണക്കമായി. ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് മടുപ്പ് തോന്നിയത്’.
Post Your Comments