ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ് ഡസ്ക്കിന്റെ ഫോണ്‍ നമ്പർ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്.
ബുക്ക് ചെയ്യേണ്ട വിധം :
1. +919013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക.
2. ‘Book Slot’ എന്ന് ഈ നമ്പറിലേക്ക് സന്ദേശം അയക്കുക.
3. SMS ആയി ലഭിച്ച ആറ് അക്ക ഒ.ടി.പി അടിക്കുക.
4. വേണ്ട തീയതി, സ്ഥലം, പിന്‍കോഡ്, വാക്‌സിന്‍ എന്നിവ തെരഞ്ഞെടുക്കുക.
5. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ആയി.
അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കൊവിഡ് കേസുകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് എന്‍ഐഡിഎം നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന് മാത്രമേ വാക്‌സിന്‍ ലഭ്യമായിട്ടുള്ളൂ. ഇത് വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്.
Post Your Comments