മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളുമെന്ന പരാമര്‍ശത്തിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റിൽ. ഗുരുജി ഗോള്‍വാല്‍ക്കര്‍ ആശ്രമത്തില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഉദ്ധവ് താക്കറെയെ തല്ലുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് റാണെ വിശദീകരിച്ചു. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത താക്കറെയേ താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നുവെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. സംഗമേശ്വര്‍ പേലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ജീവന് ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
read also: മതസ്വാതന്ത്ര്യം, താടി വയ്ക്കാൻ അനുവദിക്കണമെന്ന് പൊലീസുകാരന്റെ ഹര്‍ജി: കോടതിയുടെ മറുപടി ഇങ്ങനെ
തിങ്കളാഴാച് റായ്ഗഡില്‍ ജന്‍ ആശീര്‍വാദ് യാത്രയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഉദ്ദവിനെതിരെ റാണെയുടെ വിവാദ പരാമര്‍ശം. ഗുരുജി ഗോള്‍വാല്‍ക്കര്‍ ആശ്രമത്തില്‍ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഡി.സി.പി എത്തി അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ടോ എന്ന് ചോദിച്ചെങ്കിലും പൊലീസ് അത് ഇല്ലെന്ന് പറയുകയായിരുന്നു. ശേഷം തന്നെ സംഗമേശ്വര്‍ പേലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റാണെ മാധ്യമങ്ങളോട് പ്രതികരിച്ചു. അവിടെ എത്തിയ ശേഷം റൂമിനകത്തേക്ക് പോയ ഡി.സി.പി രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. അവിടെ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ജീവന് ഭീഷണി നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വിവാദ പരാമര്‍ശത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ബുധനാഴ്ച നാരായണ്‍ റാണെ ഹര്‍ജി സമര്‍പ്പിക്കും.
Post Your Comments