KeralaLatest NewsNews

അങ്ങനെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യ മേഖലയ്ക്ക് തീറെഴുതി : തോമസ് ഐസക്

ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യ മേഖലയ്ക്ക് തീറെഴുതി, കേന്ദ്രത്തിന്റേത് ശിങ്കിടി മുതലാളിമാര്‍ക്ക് നല്‍കുന്ന സമീപനമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.
13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെയാണ് തോമസ് ഐസ്‌ക് രംഗത്ത് വന്നിരിക്കുന്നത്. എല്ലാം തങ്ങളുടെ ശിങ്കിടി മുതലാളി മാര്‍ക്ക് എഴുതിക്കൊടുക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്നാണ് മുന്‍ ധനമന്ത്രിയുടെ വിമര്‍ശനം.

Read Also :ആഡംബര ജീവിതത്തിനായി പൊട്ടിച്ചത് നാല്‍പതോളം സ്ത്രീകളുടെ 100 പവന്‍ സ്വര്‍ണമാല: പ്രതികൾ പിടിയിൽ

കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജ് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ബജറ്റില്‍ പതിവുപോലെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുമെന്നും, അതിലൂടെ ഒരുലക്ഷത്തിലേറെ കോടി രൂപ സമാഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. അതോടൊപ്പം റോഡുകള്‍, ഖനികള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി നാടിന്റെ പൊതുസ്വത്തുക്കള്‍ മോണിറ്റൈസ് ചെയ്യുമെന്നും പ്രഖ്യാപനമുണ്ടായി. അധികമാര്‍ക്കും ഇത് എന്താണെന്നു മനസ്സിലായില്ല. ഇതാ ഇപ്പോള്‍ ഈ രണ്ടാമതു പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാവുകയാണ്. 6 ലക്ഷം കോടി രൂപയുടെ നാടിന്റെ സ്വത്തുക്കള്‍ വില്‍പ്പനയ്ക്കു വയ്ക്കുവാന്‍ പോവുകയാണ്. കോഴിക്കോട് വിമാനത്താവളവും അതില്‍പ്പെടുമെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button