’23 വർഷമായി ഞാൻ പുതിയ അടിവസ്ത്രങ്ങൾ വാങ്ങിയിട്ട്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവയും വാങ്ങാറില്ല. ഇതിനൊക്കെ പൈസ കൊടുക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. മൂന്ന് വര്‍ഷമായി ലോണ്ട്രി സ്‌പെയ്‌സില്‍ പോയുള്ള അലക്കല്‍ ഇല്ല. ഷവറില്‍ വസ്ത്രം അലക്കുകയാണ് ചെയ്യുന്നത്’, പറയുന്നത് ന്യൂയോർക്കിൽ നിന്നുള്ള കേറ്റ് ഹാഷിമോട്ടോ എന്ന യുവതിയാണ്. ചെലവ് ചുരുക്കിയുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്.
പണം ലാഭിക്കുന്നതിനായി 1998 മുതല്‍ കേറ്റ് പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് പറയുന്നത്. ഉള്ളത് കഴുകിയും വൃത്തിയാക്കിയുമാണ് ഉപയോഗിക്കുന്നതത്രേ. ഡിസ്‌കവറി ചാനലിന്റെ കീഴിലുള്ള ടിഎല്‍സിയുടെ ഷോയായ എക്സ്ട്രീം ചീപ്സ്‌കേറ്റ്സില്‍ സംസാരിക്കവെയാണ് തന്റെ ജീവിതരീതിയെ കുറിച്ച് യുവതി വെളിപ്പെടുത്തിയത്. കൃത്യമായ വരവ് -ചെലവ് കണക്കിലൂടെയാണ് കേറ്റ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
തന്റെ ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യത്തിനും പ്രതിഫലം നല്‍കുന്നത് ഒഴിവാക്കാന്‍ ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ എടുത്ത് നന്നാക്കി വീണ്ടും ഉപയോഗിക്കുക എന്നതാണ് കേറ്റിന്റെ രീതി. ‘ഒരു കാര്യത്തിന് പണം ചെലവഴിക്കേണ്ടിവന്നാല്‍, ഞാന്‍ ആ കാര്യം ഒഴിവാക്കാന്‍ ശ്രമിക്കും. പണം നല്‍കേണ്ടി വന്നാല്‍ പരമാവധി കുറച്ചു നല്‍കാന്‍ ശ്രമിക്കും. പൊതുകുളിമുറിയില്‍ കൈ കഴുകുമ്പോഴും മറ്റും തൂവാലകള്‍, ഉണക്കി സൂക്ഷിക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നു. ഫര്‍ണിച്ചറുകള്‍ വാങ്ങാനായി ഒരിക്കലും പണം ചെലവാക്കിയിട്ടില്ല. പകരം ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും മറ്റും ശേഖരിച്ച് കേടുപാടുകൾ പരിഹരിച്ച് ഉപയോഗിക്കും. തെരുവുകളില്‍ ഉപേക്ഷിച്ച പഴയ യോഗ പായകള്‍ കൊണ്ടാണ് തന്റെ കിടക്ക നിർമ്മിച്ചിരിക്കുന്നത്’ കേറ്റ് പറയുന്നു.
വൈദ്യുതിക്കും ഗ്യാസിനും പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍, പാചകം ഒഴിവാക്കുന്നു. ഓവനുകള്‍ ചെറിയ അലമാരയായി ഉപയോഗിക്കുന്നു. ടിഎല്‍സിയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ ഷോ സിരീസാണ് ‘എക്സ്ട്രീം ചീപ്സ്‌കേറ്റ്‌സ്’. അങ്ങേയറ്റം ചെലവു ചുരുക്കി ജീവിക്കുന്നുവരുടെ ജീവിതം അവരിലൂടെ തന്നെ കാണിച്ചുതരുന്ന ഒരു പരിപാടിയാണിത്.
Post Your Comments