KeralaLatest NewsNews

സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ അട്ടിമറിയില്ല: പോലീസ് അന്വേഷണം പൂർത്തിയായി

തിരുവനന്തപുരം: കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പോലീസ് അന്വേഷണം പൂർത്തിയായി. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതം: എകെ ശശീന്ദ്രന്‍

സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നു. പിന്നീട് രണ്ടു തലങ്ങളിലായി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പോലീസിന്റെ പ്രത്യേക സംഘവുമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

തീപിടുത്തത്തിൽ വിദഗ്ദ സമിതിനേരത്തെ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തീപിടുത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ആസൂത്രണവും ഇല്ലെന്ന് പോലീസ് റിപ്പോർട്ടിലും വിശദീകരിക്കുന്നുണ്ട്.

ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപിടുത്തമുണ്ടായത്. രാവിലെ 9.30 നാണ് ഫാൻ ഓൺ ചെയ്തത്. ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ല. ഇതാവാം തീപിടുത്തത്തിന് കാരണമെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും പോലീസ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Read Also: കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ല: കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button