കണ്ണൂർ : കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എം സുരേന്ദ്രൻ ഒരു കത്തും നൽകിയിട്ടില്ലെന്നും എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
അതേസമയം, കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ കോടിയേരി മരംമുറിയിലെ ധർമ്മടം ബന്ധം പുകമറ സൃഷ്ടിക്കാനാണെന്നും ആരോപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിൽ യുക്തമായ സമയത്ത് തീരുമാനമുണ്ടാകമെന്നും കോടിയേരി വ്യക്തമാക്കി.
23-ാം പാർട്ടി കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ തുടങ്ങാനാണ് കണ്ണൂരിലെത്തിയതെന്ന് പറഞ്ഞ അദ്ദേഹം ജില്ലാ സമ്മേളനങ്ങളുടെ തുടക്കം എറണാകുളത്ത് നിന്നായിരിക്കുമെന്നും അറിയിച്ചു.
Post Your Comments