ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച, സൗദി ഇഖാമ ഉള്ള പ്രവാസികൾക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.
തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ സർക്കുലർ സൗദി വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും വിവിധ രാജ്യങ്ങളുടെ എംബസികളിൽ എത്തിച്ചേർന്നിട്ടുണ്ട്. സർക്കുലർ ലഭിച്ച കാര്യം സൗദിയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു.
സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്സിൻ കൂടി: ചൊവ്വാഴ്ച്ച വാക്‌സിൻ നൽകിയത് 3.14 ലക്ഷം പേർക്ക്
ഇപ്രകാരം വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് എത്തുന്നവർ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments